ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആരാച്ചാരാവുകയാണ് ചന്ദ്രപ്പന്‍. മതപരമായ വിഷയത്തില്‍ സി.പി.എമ്മിനെതിരായ ആരോപണങ്ങളൊക്കെ ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. മാര്‍ക്സിസം ഉയര്‍ത്തിയ സന്ദേശങ്ങള്‍ തന്നെയാണ് ക്രിസ്തുവും നബിയും മുന്നോട്ടുവെച്ചത്-ജയരാജന്‍

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആരാച്ചാരാവുകയാണ് ചന്ദ്രപ്പന്‍. മതപരമായ വിഷയത്തില്‍ സി.പി.എമ്മിനെതിരായ ആരോപണങ്ങളൊക്കെ ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. മാര്‍ക്സിസം ഉയര്‍ത്തിയ സന്ദേശങ്ങള്‍ തന്നെയാണ് ക്രിസ്തുവും നബിയും മുന്നോട്ടുവെച്ചത്-ജയരാജന്‍

കോണ്‍ഗ്രസുകാര്‍ക്ക് ഒരു പ്രശ്നം വന്നാല്‍ അവര്‍ ഒന്നിച്ച് നേരിടും. സോണിയയാണ് ഈ ഐക്യത്തിന് പിന്നില്‍. -യെദിയൂരപ്പ
ഇരുപത് വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം -കെ.സി വേണുഗോപാല്‍
ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടവരെ ക്രിയാത്മക നടപടികളിലൂടെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ട് വരികയാണ് വേണ്ടത്.- വി.എസ് അച്യുതാനന്ദന്‍
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ കുറ്റവാളികള്‍ പിടിക്കപ്പെടണമെന്നുതന്നെയാണ് പാര്‍ട്ടി നിലപാട്. ഇതുമായി ബന്ധപ്പെട്ട ഒരന്വേഷണത്തെയും ഭയമില്ല. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെല്ലാം പച്ചക്കള്ളമാണ്. - പിണറായി വിജയന്‍
ഞാനൊരു രാഷ്ട്രീയക്കാരനല്ല. ക്രിക്കറ്റാണ് എന്റെ ജീവിതം. അങ്ങനെ തന്നെ തുടരുകയും ചെയ്യും. എം.പിയാണെങ്കിലും കളി തുടരും. വിരമിച്ചാല്‍ കായികരംഗത്തിന് എന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലായിരിക്കും ശ്രദ്ധ. കാരണം എന്റെ മേഖല ഇതാണ്'- സചിന്‍
പൊതുവായനയെ നിരുത്സാഹപ്പെടുത്തുന്ന അന്തരീക്ഷം വീടുകളിലുണ്ട്. മാനേജ്മെന്‍റ് -ഐടി പഠനങ്ങള്‍ക്ക് സമീപ കാലത്ത് കൈവന്ന വരുമാനവുമായി ബന്ധപ്പെട്ട പ്രാധാന്യം സാഹിത്യം,ചരിത്രം,ശാസ്ത്രം തുടങ്ങിയ മേഖലകളിലെ വായന സമയം പാഴാക്കലാണെന്ന ചിന്ത വ്യാപകമാണ്
നമ്മുടെ വിദ്യാഭ്യാസം സംവാദാത്മകവും വിമര്‍ശാത്മകവുമല്ല എന്നതാണ് അതിന്റെ പരിമിതി.അധ്യാപകര്‍ പറയുന്നതു മാത്രം ആപ്തവാക്യമായി അംഗീകരിക്കപ്പെടുന്നു.മതത്തിലെ മാനവികതയും ധാര്‍മികമൂല്യങ്ങളും നിരാകരിക്കപ്പെടുന്നത് ഇത്തരം വിദ്യാഭ്യാസരീതി കാരണമാണ്. ഡോ: അസ്ഗറലി
അപൂര്‍വ അവസരങ്ങളില്‍ മാത്രമാണ് അധികാര രാഷ്ട്രീയത്തിന്റെ അശ്ലീല രൂപം ജനങ്ങളുടെ മുന്നില്‍ തെളിയുന്നത്. അത്തരത്തിലുള്ള ഒരവസരമാണ് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പ്രവേശന വേളയിലുണ്ടായത്-ബി.ആര്‍.പി. ഭാസ്കര്‍
കാലിക്കറ്റ് യൂണിവേഴ്്സിറ്റിയില്‍ കോളജിന്‍െറ പടി ചവിട്ടാത്തയാളെ വിസിയാക്കാന്‍ ശ്രമിച്ചത് ലീഗിന്‍െറ ഹുങ്കിന് തെളിവാണ്. പിന്നീട്് വന്ന വിസി ഭൂമി കുംഭകോണത്തിലൂടെ താനെന്തിനും പോന്നയാളാണെന്ന് തെളിയിച്ചു - പിണറായി
മുസ്ലിം സമുദായത്തിന്‍െറ കുത്തകാവകാശം മുസ്ലിംലീഗിനല്ല; ലീഗ് വെറുമൊരു രാഷ്ട്രീയ സംഘടനയാണ്. ഹൈദരലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയ നേതാവ് മാത്രമാണ്.