വാഷിങ്ടണ്‍: മറ്റു രാജ്യങ്ങളുമായി രഹസ്യവിവരം പങ്കുവെക്കുന്നതിനെ 'വിക്കിലീക്‌സ്' വെളിപ്പെടുത്തല്‍ സാരമായി ബാധിച്ചെന്ന് അമേരിക്ക. 'വിക്കിലീക്‌സ്' വെബ്‌െൈസറ്റിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പല കാര്യങ്ങളും ഇനി മറച്ചുവെക്കേണ്ടി വരുമെന്ന് മിക്ക രാജ്യങ്ങളും തങ്ങളെ അറിയിച്ചു കഴിഞ്ഞെന്ന് യു.എസ് പരാതിപ്പെട്ടു.
വിവിധ രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ച രഹസ്യ വിവരങ്ങളും കാഴ്ചപ്പാടുകളും ചോര്‍ന്നുകഴിഞ്ഞു. ഇത് 'വിശ്വാസലംഘന'മാണെന്ന് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയതായി വിദേശ വക്താവ് പി.ജെ. ്രകൗളി വാര്‍ത്താലേഖകരോട് വെളിപ്പെടുത്തി. അതേസമയം, രാജ്യങ്ങള്‍ നല്‍കിയിരുന്ന സഹകരണം മൂലമാണ് പല ആഗോളപ്രശ്‌നങ്ങളും പരിഹരിക്കാനായതെന്നും പുതിയ സംഭവവികാസങ്ങളില്‍ അഗാധമായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എസും അതിന്റെ നയതന്ത്രജ്ഞരുമായി ബന്ധപ്പെട്ടിരുന്നവരുടെ ജീവന്‍ 'വിക്കിലീക്‌സ്' അപകടത്തിലാക്കിയിരിക്കുന്നു. പരമാധികാര രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ ്രപത്യാഘാതങ്ങള്‍ സൃഷ്ടിക്കുക. അവിടങ്ങളില്‍ സംഭവിക്കുന്നതെന്താണെന്ന് അറിഞ്ഞിരിക്കുക പരമപ്രധാനമാണ്. ഇത്തരം സ്ഥലങ്ങളില്‍നിന്ന് വിവരങ്ങള്‍ കിട്ടാനും ഇനി പ്രയാസമായിരിക്കും -ക്രൗളി ചൂണ്ടിക്കാട്ടുന്നു.
പൗരാവകാശ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരുമൊക്കെ ഇത്തരം രാജ്യങ്ങളില്‍നിന്ന് ബന്ധപ്പെടാറുണ്ട്. കേബിളുകളിലൂടെ ഇവരുടെ പേരുകള്‍ പുറത്തുവിടുക വഴി സ്വന്തം ജോലിയോ ജീവനോ തന്നെ അപകടത്തിലായേക്കുമെന്ന് അവര്‍ പറന്നു -യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു.
തങ്ങള്‍ വളര്‍ത്തിയെടുക്കുന്നെന്ന് 'വിക്കിലീക്‌സ്' അവകാശപ്പെടുന്ന സംസ്‌കാരം അപകടകരമാണ്. എല്ലായിടത്തും എല്ലാ സമയത്തും കൈമാറുന്ന വിവരങ്ങളില്‍ ഇനിയും സുതാര്യതയാണ് 'വിക്കിലീക്‌സ്' ആവശ്യപ്പെടുന്നത്. ലോകത്തിന്റെ ക്രമം തന്നെ അങ്ങനെയല്ല. ആഗ്രഹിക്കുന്ന സമയത്ത് രഹസ്യമായി വിവരങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുമ്പോഴാണ് നയതന്ത്രം ഫലപ്രദമാവുകയെന്ന് ക്രൗളി അഭിപ്രായപ്പെട്ടു.
സര്‍ക്കാറുകളുമായുള്ള ആശയവിനിമയവും രഹസ്യമായിരിക്കണം.
മൂല്യങ്ങളേയോ നിയമങ്ങളേയോ മുറിപ്പെടുത്തുന്നതുമല്ല അത്തരം ആശയവിനിമയങ്ങള്‍. സര്‍ക്കാറിനായാലും കച്ചവടത്തിനായാലും പ്രധാനപ്പെട്ട രഹസ്യങ്ങള്‍ മറച്ചുവെക്കേണ്ടതുണ്ട്.
'കൊക്കകോള' ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. അവര്‍ക്ക് ഒരു രഹസ്യ ചേരുവയുണ്ട്.
'ഗൂഗിളി'നായാലും അവരുടെ രഹസ്യ ഫോര്‍മുല സംരക്ഷിച്ചേ മതിയാകൂ. ലോകത്ത് ഒരു രഹസ്യവും വേണ്ടെന്നാണ് 'വിക്കിലീക്‌സി'ന്റെ നിലപാട്. ഒളിച്ചുവെക്കേണ്ട കാര്യങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം - ക്രൗളി ചൂണ്ടിക്കാട്ടി.



നിങ്ങളുടെ അഭിപ്രായങ്ങള്‍