വിഭജനം തീര്‍ച്ചയെന്ന് സുഡാന്‍

ഖര്‍ത്തൂം: സുഡാനെ തെക്കും വടക്കുമായി വിഭജിക്കുന്നതിനെ അനുകൂലിച്ച് ഹിതപരിശോധനയില്‍ 99 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കുകയെങ്കിലും മൃഗീയ ഭൂരിപക്ഷം വിഭജനത്തെ അനുകുലിക്കുന്നുണ്ടെന്ന് സുഡാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ലഭിക്കാന്‍ പോകുന്ന സ്വാതന്ത്ര്യത്തെ ഇപ്പോള്‍ ആഘോഷിക്കരുതെന്ന് തെക്കന്‍ സുഡാന്റെ നിയന്ത്രണമുള്ള വിമതര്‍ പറഞ്ഞു.
ഹിതപരിശോധനാഫലം അംഗീകരിക്കുമെന്ന് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബശീര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.