ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം. ഹാഷിം ആംലയും (64) ജെപി. ഡ്യൂമിനിയും (71 നോട്ടൗട്ട്) നേടിയ അര്‍ധശതകങ്ങളാണ് ആതിഥേയരെ തുണച്ചത്. അഞ്ചിന് 118 റണ്‍സ് എന്ന നിലയില്‍നിന്ന് ഡ്യുമിനിയുടെ മികവില്‍ ദക്ഷിണാഫ്രിക്ക പൊരുതി കയറുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി ആംലയും ഗ്രേയംസ്മിത്തും (18) ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തു. എട്ട് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത യുവരാജ് സിങാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍