നെടുമ്പാശേരി: വിമാനത്താവളങ്ങള്‍ വഴി നക്ഷത്ര ആമ, ചെറിയ ഇനം പാമ്പുകള്‍, ആയുര്‍വേദ ചെടികള്‍ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ വിമാനത്താവളങ്ങളിലെ കസ്റ്റംസ് വിഭാഗത്തിന് നിര്‍േദശം നല്‍കി.
നേരത്തേ, വന്യമൃഗങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ നേരിടുന്നതിന് രൂപവത്കരിച്ച സ്‌പെഷല്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ദല്‍ഹിയില്‍ ചേര്‍ന്ന യോഗം വിമാനത്താവളങ്ങള്‍ വഴി കളളക്കടത്ത് വര്‍ധിച്ചതായി വിലയിരുത്തിയിരുന്നു. തപാല്‍ വകുപ്പിന്റെ കൊറിയറുകളും ഇതിനായി ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊറിയറുകളുള്‍പ്പെടെ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിര്‍േദശം. നെടുമ്പാശേരിയില്‍ വിമാനത്താവള കമ്പനിയുടെ കീഴില്‍ വൈദഗ്ധ്യം നേടിയ സുരക്ഷാ വിഭാഗമാണ് ചരക്കുകള്‍ പരിശോധിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍