തലപ്പിള്ളി താലൂക്കോഫിസില്‍ പട്ടയ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കോഫിസില്‍ പട്ടയ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. 15 വര്‍ഷം പഴക്കമുള്ള നൂറുകണക്കിന് അപേക്ഷകളാണ് വിചാരണപോലും നടത്താതെ കെട്ടിക്കിടക്കുന്നത്. അഞ്ച് സെന്റില്‍ താഴെ ഭൂമിയിലെ പുരയിട ഉടമകളാണ് അപേക്ഷകരിലേറെയും. വിവിധ വില്ലേജ് പരിധികളിലെ റവന്യൂ പുറമ്പോക്ക് പതിച്ചുകിട്ടിയവര്‍ക്കും പട്ടയം നല്‍കിയിട്ടില്ല. പട്ടയമില്ലാത്തതിനെത്തുടര്‍ന്ന് വസ്തു കൈമാറ്റത്തിനും ധനകാര്യ സ്ഥാപനങ്ങളുമായുള്ള വായ്പാ ഇടപാടുകള്‍ക്കും കഴിയാതിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ലാന്‍ഡ് അസസ്‌മെന്റ് കമ്മിറ്റി ചേരാത്തതുമാണ് പട്ടയവിതരണത്തിന് കാലതാമസംവരുത്തുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.