ചാലക്കുടി: വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രമുഖനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാള-പ്ലാവിന്‍മുറി മുളക്കല്‍ വീട്ടില്‍ അനുവിനെയാണ് (24) ചാലക്കുടി സി.ഐ കെ.പി.ജോസും എസ്.ഐ വി.ലാല്‍കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കൊരട്ടി ജെ.ടി.എസ് ജങ്ഷന്‍ പരിസരത്തെ രണ്ട് വീടുകളും കൊരട്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഒരു വീടും കുത്തിപ്പൊളിച്ച് 16 പവനും വീഡിയോ-ഡിജിറ്റല്‍ കാമറ, വാച്ചുകള്‍, 7000 രൂപ എന്നിവ മോഷ്ടിക്കുകയും ചാലക്കുടിയിലെ ലൂവിസ് വില്ലയിലെ ഒരു വീട് കുത്തിപ്പൊളിച്ച് ആറുപവനും 1000 രൂപയും കവര്‍ന്നതായും പൊലീസ് അറിയിച്ചു.
കളവ് നടത്തുന്നതിനിടെ ഉടമസ്ഥന്‍ എത്തിയാല്‍ ആക്രമിച്ച് രക്ഷപ്പെടുന്ന രീതിയാണ് ഇയാളുടേതെന്നും പൊലീസ് പറഞ്ഞു.
മാള പൊലീസ് സ്‌റ്റേഷനില്‍ അഞ്ച് കളവ് കേസുകളുള്ള അനുവനെ ചാലക്കുടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
എ.എസ്.ഐ ഡേവീസ്, പൊലീസുകാരായ ജയകൃഷ്ണന്‍, വി.ജി.സ്റ്റീഫന്‍, കെ.എസ്.ഉണ്ണികൃഷ്ണന്‍, മുരളി, സി.ആര്‍.രാജേഷ്, സില്‍ജോ എന്നിവരും അറസ്റ്റിന് നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍