ആനക്കര: മേഴത്തൂര്‍ ഇരുപ്പക്കോട്ടുകാവ് അയ്യപ്പക്ഷേത്രത്തിലെ ഉത്സവം ഭാരതപ്പുഴയില്‍ ആറാട്ടോടെ സമാപിച്ചു. തന്ത്രി പൊതിയില്‍ ചേന്നാസ് മനക്കല്‍ ഗിരീശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു.
രാവിലെ പള്ളിയുണര്‍ത്തലോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഉഷ:പൂജ, പന്തീരടി പൂജ, നവകാഭിഷേകം എന്നിവ നടന്നു. ഉച്ചക്ക് ആനകള്‍, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. കാവടിയാട്ടം, കരകമയിലാട്ടം എന്നിവയുണ്ടായി. കൊടിയിറക്കലിന് ശേഷം വൈകുന്നേരം കിഴക്കുഭാഗം കമ്മിറ്റിയുടെ വെടിക്കെട്ടുണ്ടായി. രാത്രി തൃത്താല യജ്‌ഞേശ്വരം ക്ഷേത്രക്കടവിലെ ആറാട്ടിനുശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തി കലശാഭിഷേകം, ശ്രീഭൂതബലി, അത്താഴപൂജ എന്നിവയോടെ ഉത്സവത്തിന് സമാപനമായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍