ഹോമിയോ ഡോക്ടറുടെ വീട്ടില്‍ മോഷണം

പാടിയോട്ടുചാല്‍: ചെറുപുഴയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം നടന്നു. കാസര്‍കോട് ജില്ലയിലെ നല്ലോംപുഴ ഗവ. ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുബ്രഹ്മണ്യത്തിന്റെ ചെറുപുഴ ബസ്‌സ്റ്റാന്‍ഡിനടുത്ത വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.വീടിന്റെ ചുവര്‍ തുരക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകത്തെ ഷെല്‍ഫ് തകര്‍ത്ത് 5000 രൂപ കവര്‍ന്നു. സുബ്രഹ്മണ്യം വീട്ടിലില്ലാത്തപ്പോഴായിരുന്നു മോഷണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു കടകളില്‍ മോഷണം നടന്നിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.