കണ്ണൂര്‍: കണ്ണൂര്‍,ആലപ്പുഴ ജില്ലകളില്‍ ആകാശവാണി പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3000 രൂപ പ്രതിഫലത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ അതതു ജില്ലാ ആസ്ഥാനത്തു നിന്ന് 10 കി.മീ. ചുറ്റളവില്‍ സ്ഥിര താമസക്കാരായിരിക്കണം. ജേര്‍ണലിസത്തിലോ മാസ് മീഡിയയിലോ പി.ജി. ഡിപ്ലോമയോ ഡിഗ്രിയോ ഒരു അംഗീകൃത സര്‍വകലാശാല ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. പ്രായം 24 നും 45 നും മധ്യേ. ടി.വി. കവറേജിന് ഉപയോഗിക്കുന്ന ടെലിവിഷന്‍ കാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി വേണം. കമ്പ്യൂട്ടറിലും വേര്‍ഡ് പ്രോസസിങ്ങിലുമുള്ള പരിജ്ഞാനവും ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലെ പ്രവൃത്തി പരിചയവും അഭിലഷണീയം. പേര്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, വിലാസം, പ്രവൃത്തി പരിചയം തുടങ്ങിയവ വ്യക്തമാക്കുന്ന അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സ്‌റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്. കേന്ദ്ര,സംസ്ഥാന,പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമുള്ളവരുടേയോ അപേക്ഷ പരിഗണിക്കുന്നതല്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍