കണ്ണൂര്‍: പൊതുരംഗത്തെ അഴിമതി ഇല്ലാതാക്കുക, സംശുദ്ധവും മൂല്യവത്തുമായ പൊതുജീവിതത്തിനു വേണ്ടി എം.പി, എം.എല്‍.എമാര്‍ തുടങ്ങിയ ജനപ്രതിനിധികളുടെ ശമ്പളം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ എം.എ. ജോണിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ബഹുജന സത്യഗ്രഹം നടത്തി.
സ്‌റ്റേഡിയം കോര്‍ണറില്‍ സ്വാതന്ത്ര്യസമര സേനാനി പി. വാസു ഉദ്ഘാടനം ചെയ്തു.
സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സി.എച്ച്. അബൂബക്കര്‍ ഹാജി, പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, പി.യു. കൃഷ്ണന്‍ നമ്പീശന്‍, ടി.വി. രാജന്‍, ടി.പി.ആര്‍. നാഥ് എന്നിവര്‍ സംസാരിച്ചു. ശബരിമല ദുരന്തത്തിനിരയായവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍