പാലിയേറ്റിവ് സെന്റര്‍ ഉദ്ഘാടനം

ചക്കരക്കല്ല്: പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ദിനാചരണത്തോടനുബന്ധിച്ച് ചക്കരക്കല്ല് സഫ സെന്ററില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച്  വിളംബരജാഥ നടന്നു. പാലിയേറ്റിവ് കെയര്‍ദിന ബോധവത്കരണ സെമിനാര്‍ ജില്ലാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെക്രട്ടറി പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് കെയര്‍ സെന്ററിന്റെ സൗജന്യ മരുന്നുവിതരണം യു.പി. സിദ്ദീഖ് നിര്‍വഹിച്ചു.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, വാര്‍ഡ് മെംബര്‍ വി. ലോഹിദാക്ഷന്‍, ഡോ. പി.കെ. കാര്‍ത്യായനി, ഡോ. പി. സലീം, ഡോ. എം. മുഹമ്മദലി, ഇ. അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ കൊളത്തായി ക്ലാസെടുത്തു. നെസ്റ്റ് രവീന്ദ്രന്‍ നന്ദി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.