May 18 Fri 2012
10:16:05
Homepage
About us
Contact us
Send your feedback
facebook
twitter
feed

കോമണ്‍ വെല്‍ത്ത് ഗെയിംസിനിടെ കാണികളില്‍ നിന്നുണ്ടായത് മോശം പെരുമാറ്റം : പാക് ഹോക്കി ക്യാപ്റ്റന്‍

കോമണ്‍ വെല്‍ത്ത് ഗെയിംസിനിടെ കാണികളില്‍ നിന്നുണ്ടായത് മോശം പെരുമാറ്റം : പാക് ഹോക്കി ക്യാപ്റ്റന്‍

കറാച്ചി: കോമണ്‍ വെലത്ത് ഗെയിംസിനിടെ ഇന്ത്യന്‍ കാണികളില്‍ നിന്നുണ്ടായത് മോശം പെരുമാറ്റമെന്ന് പാക് ഹോക്കി ടീം ക്യാപ്റ്റന്‍ സീശാന്‍ അശ്‌റഫ്. ഇന്ത്യന്‍ കാണികളുടെ മോശം പെരുമാറ്റം പാകിസ്താന്‍ ഹോക്കി ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണങ്ങളിലൊന്നാണെന്നും സീശാന്‍ അശ്‌റഫ് പറഞ്ഞു. മുംബൈ ആക്രമണത്തിനു ശേഷമാണ് കാണികളില്‍ നിന്ന് ഇത്തരം അധിക്ഷേപപരമായ പെരുമാറ്റങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കളിക്കുക എന്നത് പാക് കളിക്കാര്‍ക്ക് ഏറെ പ്രയാസകരമായിരിക്കുയാണ്. ഇന്ത്യന്‍ കാണികളില്‍ നിന്നുള്ള സമീപനം കാരണം അവര്‍ കൂടുതല്‍ സമര്‍ദ്ദം നേരിടുന്നു. കളിക്കാര്‍ക്ക് നേരെയുള്ള അധിക്ഷേപവും പരിഹാസവും ഇന്ത്യക്കാരില്‍ നിന്ന് പതിവായതായും അദ്ദേഹം പറഞ്ഞു. ഇൗ പരിഹാസം കാരണം തങ്ങളനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് കോമണ്‍ വെല്‍ത്ത് ഗെയിംസിനിടെ കളിക്കാര്‍ തന്നോട് പറഞ്ഞതായും സീശാന്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.