May 18 Fri 2012
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

രൂപയുടെ കുതിപ്പ് തടയണമെന്ന് കയറ്റുമതി മേഖല

മുംബൈ: ഓഹരി വിപണിയിലെ വിദേശ നിക്ഷേപ പ്രവാഹത്തെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ വര്‍ധനയില്‍ ആശങ്കയുമായി കയറ്റുമതി മേഖല. രൂപയുടെ മൂല്യം ഇനിയും ഉയരുന്നത് പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിദേശ നാണയ വിപണിയില്‍ ഇടപെടണമെന്ന് കയറ്റുമതി കമ്പനികളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ പണമെത്തിച്ചതേടെ രൂപയുടെ മൂല്യം ഉയരുന്നത് പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിദേശ നാണയ വിപണിയില്‍ കാര്യമായി ഇടപെട്ടിരുന്നു.

എന്നാല്‍ ഒക്‌ടോബര്‍ 18ന് ആരംഭിക്കുന്ന കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കാന്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശ നാണയം എത്തിക്കുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം കൂടുതല്‍ വര്‍ധിക്കാനാണ് സാധ്യത. ഒക്‌ടോബര്‍ 15ന് ഡോളറിന് 43.96 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു.

ഇന്ത്യയിലെ ഐ.ടി ഭീമനായ ഇന്‍ഫോസിസ് തന്നെയാണ് രൂപയുടെ മൂല്യവര്‍ധന തടയണമെന്ന ആവശ്യവുമായി രംഗത്തുവന്ന ്രപധാന കമ്പനികളില്‍ ഒന്ന്. ഇന്‍ഫോസിസിന്റെ വരുമാനത്തില്‍ 80 ശതമാനവും അമേരിക്കയില്‍ നിന്നാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യ വര്‍ധന കമ്പനിയുെട അറ്റാദായത്തില്‍ വന്‍ ഇടിവിനു കാരണമാകുമെന്ന് കമ്പനി തന്നെ വിലയിരുത്തുന്നുണ്ട്.

വിേദശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിപണി വഴി എത്തിക്കുന്ന വിേദശ നിേക്ഷപ ്രപവാഹം തടയാന്‍ നടപടി ഉണ്ടാവണമെന്ന് ഇന്‍ഫോസിസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി.ബാലകൃഷ്ണന്‍ പറഞ്ഞു.

രൂപയുടെ മൂല്യ വര്‍ധന തടയുന്നതിന് വിദേശ നാണയ വിപണിയില്‍ ഇടപെടണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ധന മന്ത്രാലയത്തോടും വാണിജ്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. രൂപയുടെ മൂല്യവര്‍ധന ്രപേദശിക ഉല്‍പ്പാദകരെ കടുത്ത ്രപതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് സംഘടന മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com