May 18 Fri 2012
10:16:05
Homepage
About us
Contact us
Send your feedback
facebook
twitter
feed

രാജ്പാല്‍ രാജിക്കൊരുങ്ങുന്നു

ചണ്ഡീഗഢ്: സ്‌പാനിഷ് കോച്ച് ജോസ് ബ്രാസയുടെ അപമാനിക്കല്‍ സഹിക്കാനാവാതെ രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ രാജ്പാല്‍ സിങ്. അധികാരമില്ലാത്ത ക്യാപ്റ്റനായിരിക്കാന്‍ താല്‍പര്യമില്ലെന്ന് ഗ്വാങ്‌ചോയില്‍ നിന്ന് തിരിച്ചെത്തിയ രാജ്പാല്‍ പറഞ്ഞു.
'ലോകകപ്പിലെ ദയനീയ പരാജയത്തിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും വരുന്നതിനാല്‍ തീരുമാനം നീട്ടിവെക്കുകയായിരുന്നു. ഇപ്പോള്‍ അധികാരമില്ലാത്ത ക്യാപ്റ്റനായി തുടരാന്‍ താല്‍പര്യമില്ല' -രാജ്പാല്‍ പറഞ്ഞു. കോച്ച് ബ്രാസ നിരന്തരം അപമാനിക്കുകയാണെന്നും ക്യാപ്റ്റനായിട്ടും പതിനാറാമനെ പോലെയാണ് തന്നെ കണക്കാക്കുന്നതെന്നും രാജ്പാല്‍ ആരോപിച്ചു.
പ്രഭ്‌ജോത് സിങ്ങിനെ ക്യാപ്റ്റനാക്കാന്‍ കോച്ച് നേരത്തെ നീക്കം നടത്തിയതാണ് രാജ്പാലുമായി ഇടയാന്‍ കാരണമായത്. ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഹരിന്ദര്‍ ബക്രയുമായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും രാജ്പാല്‍ അറിയിച്ചു.അതേസമയം, രാജ്പാലിനെ അപമാനിച്ചെന്ന ആരോപണം ശരിയല്ലെന്ന് ബ്രാസ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.