മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

പാലക്കാട്: ജില്ലയില്‍ ഭവനഭേദനം ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതിയെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. മംഗലം ഡാം ഒടവൂര്‍ മാടവന വീട്ടില്‍ വിശ്വനാഥനെയാണ് (34) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് വി.എച്ച് റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് താഴെ സംശയ സാഹചര്യത്തില്‍ വിശ്വനാഥനെ കണ്ടെത്തി. പൊലീസിനെ കണ്ടതും ഇയാള്‍ സമീപത്തെ റെയില്‍വേ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പിന്തുടര്‍ന്ന പൊലീസ് സംഘം ടൗണ്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രണ്ടാഴ്ച മുമ്പ് പുതുശ്ശേരി കുളയക്കാടുള്ള പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ മാസാവസാനം പുതുശ്ശേരി കേനാത്ത് വക വിഷ്ണു ക്ഷേത്രത്തില്‍ കയറി ഭണ്ഡാരം, അലമാര എന്നിവ കുത്തിത്തുറന്ന് 3000 രൂപയുടെ മോഷണം നടത്തിയതായും സമ്മതിച്ചിട്ടുണ്ട്.
കൊഴിഞ്ഞാമ്പാറയില്‍ പൂക്കട, പച്ചക്കറിക്കട, റോള്‍ഡ് ഗോ ള്‍ഡ് കട, ബേക്കറി, വില്ലേജ് ഓഫിസ്, ഹോമിയോ ക്ളിനിക്ക്, അന്‍വറിന്റെ വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ചിറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു മോഷണ കേസുകളും നെന്മാറ, ടൗണ്‍ സൗത്, നോര്‍ത് സ്റ്റേഷനുകളില്‍ ഒരു കേസ് വീതവും ഇയാളുടെ പേരിലുണ്ട്. കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും മോഷണ പരമ്പരകള്‍ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമല പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് മോഷണ കേസുകളിലെ പ്രതിയാണ്.
പാലക്കാട് ഡിവൈ.എസ്.പി പി.ബി. പ്രശോഭിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് സി.ഐ കെ.എം. ബിജു, എസ്.ഐ എം. സുജിത്ത്, എസ്.സി.പി.ഒമാരായ രാജഗോപാല്‍, ശ്യാംകുമാര്‍, സി.പി.ഒമാരായ അശോകന്‍, ധിജേഷ്, ജയിംസ്, കബീര്‍, ധര്‍മരാജന്‍, അന്‍സാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.