May 18 Fri 2012
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

മ്യൂച്വല്‍ ഫണ്ടുകള്‍ ചെലവുകള്‍ വ്യക്തമാക്കണം

മ്യൂച്വല്‍ ഫണ്ടുകള്‍ ചെലവുകള്‍ വ്യക്തമാക്കണം

മുംബൈ: ജൂലൈ 29നു ശേഷം വിപണിയില്‍ എത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ചുമത്തുന്ന ചാര്‍ജുകള്‍ വ്യക്തമാക്കിയിരിക്കണമെന്ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവ്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 'സെബി' സമീപകാലത്ത് സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായാണ് ഈ ഉത്തരവ്. നിക്ഷേപം സ്വീകരിക്കുമ്പോഴുള്ള ചെലവുകള്‍ക്ക് പുറമെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ചെലവുകളും നിക്ഷേപകരെ അറിയിക്കണമെന്ന് സെബി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
0.75 ശതമാനം മാനേജ്‌മെന്റ് ഫീസിനു പുറമെ ചുമത്തുന്ന മറ്റ് ചെലവുകളും ഉള്‍പ്പെടെ ആകെ ചെലവ് 2.50 ശതമാനത്തില്‍ കവിയരുത്. പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തും മുമ്പ് നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അതിന് അവസരം നല്‍കണമെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. ചെലവുകള്‍ നിക്ഷേപത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊടുക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.
നിലവില്‍ 0.75 ശതമാനം മനേജ്‌മെന്റ് ഫീസിനു പുറമെ 2.5 ശതമാനം നിക്ഷേപ മാനേജ്‌മെന്റ് ചാര്‍ജും മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങുന്നുണ്ട്. ആകെ 3.25 ശതമാനം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com