May 18 Fri 2012
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

എസ്.ബി.ഐ അവകാശ ഓഹരി വില്‍പ്പന നടപ്പ് സാമ്പത്തിക വര്‍ഷം

എസ്.ബി.ഐ അവകാശ ഓഹരി വില്‍പ്പന നടപ്പ് സാമ്പത്തിക വര്‍ഷം

മുംബൈ: ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അവകാശ ഓഹരി വില്‍പ്പന നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഉണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബാങ്ക് ചെയര്‍മാന്‍ പ്രദീപ് ചൗധരിയാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്. എന്നാല്‍ ബാങ്കിന്റെ അവകാശ ഓഹരി വില്‍പ്പനക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്.

20,000 കോടി രൂപയുടെ അവകാശ ഓഹരി വില്‍പ്പനക്കാണ് എസ്.ബി.ഐ ഒരുങ്ങുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാറിന് ബാങ്കില്‍ 59.4 ശതമാനം ഓഹരി പങ്കാളിത്താമണുള്ളത്. അവകാശ ഓഹരികളില്‍ കേന്ദ്ര സര്‍ക്കാറിന് അവകാശപ്പെട്ട ഭാഗം വാങ്ങണമെങ്കില്‍ 11,800 കോടി രൂപ കണ്ടെത്തേണ്ടിവരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്ര പണം നീക്കിവെയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. അതുകൊണ്ടു തന്നെയാണ് അവകാശ ഓഹരി വില്‍പ്പന വൈകുന്നത്.

അതിനിടെ എസ്.ബി.ഐയുടെ മൂലധന സമാഹരണം 9,000-14000 കോടി രൂപയ്ക്കിടയിലേക്ക് ചുരുക്കാനും നീക്കം നടക്കുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com