ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പലാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്ന് മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി. അദ്ദേഹത്തിന്റെ പിന്നാമ്പുറ കളികളാണ് അക്കാലത്തുണ്ടായ വിവാദങ്ങള്‍ക്ക് കാരണമെന്നും ഗാംഗുലി മിഡ് ഡേ പത്രത്തോട് പറഞ്ഞു. ആസ്‌ത്രേലിയന്‍ ടീമിന്റെ ടാലന്റ് മാനേജര്‍ സ്ഥാനത്ത് നിന്ന് ചാപ്പലിനെ പുറത്താക്കിയതിനോട് പ്രതികരിക്കവെയാണ് മുന്‍ ക്യാപ്ടന്റെ രൂക്ഷ വിമര്‍ശനം.
ചാപ്പലിനെ പുറത്താക്കാനുള്ള ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ തീരുമാനം ശ്ലാഘനീയമാണ്. ആരാണ് ശരി ആരാണ് തെറ്റെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് കാണും. അദ്ദേഹം നല്ലൊരു ക്രിക്കറ്ററാണ്. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇതെല്ലാമെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
2005-06 കാലയളവിലുണ്ടായ ഗാംഗുലി-ചാപ്പല്‍ പോര് വലിയ വാര്‍ത്തയായിരുന്നു. കോച്ചുമായുണ്ടായ അഭിപ്രായ വ്യത്യാസം ഗാംഗുലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാവുന്നതിലാണ് കലാശിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍