ന്യൂദല്‍ഹി: ശമ്പള ഇനത്തിലും മറ്റുമായി അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ 2012-13 വര്‍ഷം മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി.
മുംബൈ: ഏഴു മാസത്തിനിടെ ഏറ്റവും കൂടിയ നിലയില്‍ ചൊവ്വാഴ്ച ഇടപാടുകള്‍ അവസാനിച്ച വിപണിക്ക് ബുധനാഴ്ച നഷ്ടത്തിന്റെ ദിവസമായി. യൂറോപ്യന്‍ വിപണിയുടെ ദുര്‍ബലമായ തുടക്കവും നിക്ഷേപകര്‍ ലാഭമെടുക്കല്‍ ശക്തമാക്കിയതും ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.
മുംബൈ: ജൂലൈ 29നു ശേഷം വിപണിയില്‍ എത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ചുമത്തുന്ന ചാര്‍ജുകള്‍ വ്യക്തമാക്കിയിരിക്കണമെന്ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവ്.
ന്യൂദല്‍ഹി: ഭവന വായ്പാ ഇനത്തില്‍ ആദായ നികുതി ഇളവ് പരിധി നിലവിലെ ഒന്നര ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കുന്ന കാര്യം സര്‍ക്കാരിന്‍െറ പരിഗണനയില്‍. അടുത്ത മാസം 16ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും.